• Text
  • Text

MARANGAL ODUNNA VAZHIYE

By : LIPIN RAJ M PBook : MARANGAL ODUNNA VAZHIYE
Author: LIPIN RAJ M P
Category : Travel & Travelogue
ISBN : 9789353901455
Binding : Normal
Publishing Date : 18-12-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off

Book Summary

അറിവിന്റെ മാറ്റുരയ്ക്കലായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ലിപിന്‍ രാജിന്റെ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ജീവിതത്തെയും യാത്രാനുഭവങ്ങളെയും അവതരിപ്പിക്കുന്ന പുസ്തകം. നാനാത്വത്തിലും ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങള്‍, ആത്മീയശാന്തി നല്‍കുന്ന ഇടങ്ങള്‍, വന്‍നഗരങ്ങള്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രകളിലൂടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദത്തെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: MARANGAL ODUNNA VAZHIYE

Review title:Your Ratings:

Your Message:
Book Reviews

  കേരളീയനിൽ നിന്നും ഇന്ത്യക്കാരനിലേക്ക്
By AmalaAnna Anil
അറിവിൻ്റെ മാറ്റുരയ്ക്കലായ സിവിൽ സർവ്വീസ് പരീക്ഷയെന്ന ഒരു വ്യക്തിയെ ഒരു മികച്ച സിവിൽ സെർവ്വൻറായി മാറ്റിയെടുക്കുന്നതാണ് ട്രെയിനിംങ്ങ് കാലം. അത്തരത്തിൽ 2012 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ അമ്മ മലയാളത്തെ കൂട്ടുപിടിച്ച് ഇരുനൂറ്റി ഇരുപത്തിനാലാം റാങ്ക് നേടിയ ,ഒ എൻ വിയുടെ വാക്കുകളിൽ 'മലയാളത്തിൻ്റെ ഒന്നാം റാങ്കുകാരനായ ' ലിപിൻ രാജ് എം.പിയുടെ സിവിൽ സർവ്വീസ് ട്രെയിനിംഗും അതിനോടുനുബന്ധിച്ച് നടത്തിയ ഭാരതത്തിൻ്റെ നാലതിരു തൊടുന്ന യാത്രകളുടെ അനുഭവക്കുറിപ്പുകളടങ്ങിയ മനോഹര ഗ്രന്ഥം . അക്ഷരം നുകർന്നു തന്ന അമ്മയ്ക്ക് സമർപ്പിച്ചുക്കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥത്തിൻ്റെ ആദ്യ ഭാഗത്ത് തൻ്റെ അക്കാദമി ജീവിതത്തെ വളരെ മനോഹരമായി വർണ്ണിക്കുകയാണ് ലേഖകൻ. ചിട്ടയായ പരിശീലനങ്ങൾക്കും അനുഭവ പാഠങ്ങൾക്കും ശേഷം അടിമുടി മാറ്റങ്ങർക്കു വിധേയനായി ഭരണചക്രം തിരിക്കാൻ പ്രാപ്തരാകുന്നതിൻ്റെ വിവിധ രംഗങ്ങൾ. അപ്രതീക്ഷിതമായി മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമുമായി ഉണ്ടായ കണ്ടുമുട്ടലും അന്ന് അദ്ദേഹം പങ്കുവെച്ച ആശയങ്ങളും, അത് തന്നിൽ ഉളവാക്കിയ മാറ്റങ്ങളും ജീവിതത്തിൽ ഇന്നോളം പിന്തുടരുന്ന ലേഖകൻ തൻ്റെ ചേംബറിൻ്റെ വാതിൽ മാത്രമല്ല, ഭാരത ജനതയുടെ സേവനത്തിനായി തൻ്റെ ഹൃദയത്തിൻ്റെ വാതിലുകളും തുറന്നിട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്. 'നാം അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കെട്ടുകഥകളാണല്ലോ ''; അതിനാൽ ഭാരത ജനതയുടെ വിധങ്ങളായ ജീവിതങ്ങൾ അനുഭവിച്ചറിയാനായി നടത്തിയ യാത്രകളും അതിനിടയിൽ സന്ദർശിച്ച 'ഗാന്ധിയൻ വില്ലേജ് റിപ്പബ്ലിക്കുകളായ ' പിപ്പ് ലാന്ത്രി, ഉർമാഞ്ചി തുടങ്ങിയ ഗ്രാമ പ്രദേശങ്ങളും.. കാഴ്ച്ചപകർന്ന അന്ധതയെ പറ്റി ചിന്ത പകർന്ന വരാണ സിയും, മത്തേരാൻ കുന്നുകളും ടോയ്‌ട്രെയിനും സ്വരുപാനന്ദനും 'ഡബിൾ ഇക്കാത്ത്' ആയ പാട്ടൺ പട്ടോലകളും ഖ ജജ്യാറും കാമാഖ്യ ചിറാപുഞ്ചി മാജുലി, ലേഖാ പാനി തുടങ്ങിയ കിഴക്കേന്ത്യൻ വിസ്മയങ്ങളും പുസ്തകത്താളുകളിൽ മാത്രം പരിചിതമായിരുന്ന ഹുസൈനി വാലയും അമൃത് സറും, ഭാവ്നഗറുമെല്ലാം ആസ്വാദകരുടെ മനസ്സിൽ കുളിർ നിറയ്ക്കുക്കുമെന്നതിൽ സംശയമില്ല. യാത്രയ്ക്കിടയിൽ താൻ കണ്ടുമുട്ടിയവർ, തൻ്റെ നാട്ടിലെ രാമേട്ടൻ, ബാച്ച് മേറ്റ്സ് തുടങ്ങി തൻ്റെ ജീവിതത്തിൽ 'ദൈവത്തിൻ്റെ ചാരന്മാരായി 'കടന്നു വന്ന ഓരോരുത്തരുമായുള്ള അനുഭവങ്ങളും, അതിൽ നിന്നും ഉരുത്തിരിഞ്ഞ ജീവിത പാഠങ്ങളുമെല്ലാം സുവ്യക്തമായി അവതരിപ്പിക്കുന്നു. നിരാശയിലായിരുന്ന അവസങ്ങളിൽ, സ്വന്തമായ മാർഗത്തിലൂടെ , തന്നിലെ നെഗറ്റീവ് എനർജി നീക്കി പോസിറ്റീവ് എനർജിയാൽ നിറച്ചുക്കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറിയതിൻ്റെയും, ദേശസ്നേഹത്തോടെ, സത്യം, ധർമ്മം, നീതി, എന്നിവയിൽ അധിഷ്ഠിതമായ സേവനത്തിനായി യോഗ്യനാക്കിയ, തന്നെ സെലക്ടീവാക്കിയ , എല്ലാറ്റിനു മുപരി ഒരു കേരളീയനിൽ നിന്നും ഏറെ ദൂരം മാറി ഒരു ഇന്ത്യക്കാരനുമാക്കിയതുമായ ട്രെയിനിംഗ് കാലയളവിൻ്റെ നേർക്കാഴ്ച്ച . ഹൃദയസ്പപർശിയായ ജീവിതാനുഭവങ്ങൾക്കിടയിലും മേഘങ്ങൾക്കൊണ്ട് മറച്ചുവെച്ചാലും പ്രകാശം പരത്തുന്ന സൂര്യനെപ്പോലെ ശോഭിച്ചുകൊണ്ട് വായനക്കാരന് നവ ചിന്തകളും ആത്മവിശ്വാസവും പ്രചോദനവും പ്രദാനം ചെയ്യുന്ന മനോഹരകൃതി ... ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയത്: അമല അന്ന അനിൽ (പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ) എടത്വാ; ആലപ്പുഴ.

  book
By nipin k
book

  book
By nipin k
book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0