Home / Authors
VAYALAR RAMA VARMA

വയലാര്‍ രാമവര്‍മ്മ
1928 മാര്‍ച്ച് 25-ന് ജനിച്ചു. അച്ഛന്‍: വെള്ളാരപ്പള്ളി കേരളവര്‍മ്മ. അമ്മ: വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി. കുട്ടിക്കാലത്തുതന്നെ ഗുരുകുലസമ്പ്രദായത്തില്‍ സംസ്‌കൃതം പഠിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢബന്ധം പുലര്‍ത്തിപ്പോന്ന രാമവര്‍മ്മ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. 1961-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സര്‍ഗ്ഗസംഗീതം എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് മൂന്നു തവണ നേടി. ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള  രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ 1974-ല്‍ ലഭിച്ചു. 1975 ഒക്‌ടോബര്‍ 27-ന് അന്തരിച്ചു. ഭാര്യ: ചെങ്ങണ്ട പുത്തന്‍ കോവിലകത്ത് ഭാരതിത്തമ്പുരാട്ടി. മക്കള്‍: ശരച്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു.

രാമവര്‍മ്മയുടെ പേരിലുള്ള വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് 1977 മുതല്‍ ഒക്‌ടോബര്‍ 27 നു നല്കിവരുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണിത്.


Books of VAYALAR RAMA VARMA

VAYALAR KRITHIKAL ...
VAYALAR RAMA...
₹695.00 ₹625.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0