Home / Authors
UROOB

ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണന്‍) (1915-1979)
1915 ജൂണ്‍ 8-ന് പൊന്നാനിക്കു സമീപമുള്ള പള്ളിപ്രം ഗ്രാമത്തിലെ 
പരുത്തുള്ളി ചാലപ്പുറത്തു വീട്ടില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ലക്ഷ്യമില്ലാതെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും അലഞ്ഞുനടന്നു. കമ്പൗണ്ടര്‍, അദ്ധ്യാപകന്‍, ഗുമസ്തന്‍, ബനിയന്‍ കമ്പനിയുടെ സൂപ്പര്‍വൈസര്‍, കെ.ആര്‍. ബ്രദേഴ്‌സിലെ റീഡര്‍, മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗം എന്നിങ്ങനെ പല ജോലികള്‍ നോക്കി. 1950 മുതല്‍ 1975 വരെ കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 'കുങ്കുമം' വാരികയുടെയും അതിനുശേഷം 'മലയാള മനോരമ' ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു. സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം, ലേഖനം എന്നീ വിഭാഗങ്ങളില്‍ നാല്പതോളം കൃതികള്‍. ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളചിത്രമായ 'നീലക്കുയിലി'ന്റെ കഥാസംഭാഷണരചയിതാവ്. 'മലയാള മനോരമ' ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെ 1979 ജൂലൈ 10-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  അണിയറ, ആമിന, ഉമ്മാച്ചു, ചുഴിക്കുപിമ്പേ ചുഴി, സുന്ദരികളും സുന്ദരന്മാരും
ചെറുകഥ : താമരത്തൊപ്പി, 'രാച്ചിയമ്മ'യും മറ്റ് പ്രധാന കഥകളും, റിസര്‍വ് ചെയ്യാത്ത ബര്‍ത്ത്
ഉപന്യാസം :  ഉറൂബിന്റെ ശനിയാഴ്ചകള്‍
ബാലസാഹിത്യം : ഉറൂബിന്റെ കുട്ടിക്കഥകള്‍
സമ്പൂര്‍ണ്ണം : ഉറൂബിന്റെ കൃതികള്‍ (സമ്പൂര്‍ണ്ണം)


Books of UROOB

RACHIYAMMAYUM MATT...
UROOB
₹125.00 ₹112.00
SUNDARIKALUM SUNDA...
UROOB
₹425.00 ₹382.00
UROOBINTE KUTTIKKA...
UROOB
₹80.00 ₹72.00
UROOBINTE KRITHIKA...
UROOB
₹1,100.00 ₹990.00
UMMACHU
UROOB
₹220.00 ₹198.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0