Home / Authors
UPINDER SINGH

ഉപിന്ദര്‍ സിങ്
ഉപിന്ദര്‍ സിങ് ദില്ലി സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജിലെ ചരിത്രപഠനത്തിനുശേഷം പ്രാചീന ഭാരതചരിത്രത്തില്‍ വൈദഗ്ധ്യം നേടിക്കൊണ്ട് ദില്ലി സര്‍വ്വകലാശാലയില്‍നിന്നും എം.എ., എം.ഫില്‍ ബിരുദങ്ങള്‍ സ്വീകരിച്ചു. മോണ്ട്‌റിയലിലെ മാക്ഗില്‍ സര്‍വ്വകലാശാലയില്‍നിന്നും പിഎച്ച്.ഡി. കരസ്ഥമാക്കി. 1981 മുതല്‍ 2004 വരെ ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ചരിത്രം പഠിപ്പിച്ചു. അതിനുശേഷം ദില്ലി സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തിന്റെ വൈജ്ഞാനികശാഖയില്‍ ചേര്‍ന്നു. പ്രൊഫ. സിങ്ങിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ ഗവേഷണ താത്പര്യങ്ങളിലും നൈപുണ്യത്തിലും പ്രാചീന പൂര്‍വ്വ മദ്ധ്യകാല ലിഖിതങ്ങളുടെ വിശകലനവും സാമൂഹിക സാമ്പത്തിക ചരിത്രവും മതപരമായ സ്ഥാപനങ്ങളും രക്ഷാകര്‍ത്തൃത്വവും പുരാവസ്തുശാസ്ത്രചരിത്രവും പ്രാചീന സ്മാരകങ്ങളുടെ ആധുനിക ചരിത്രവുമുള്‍പ്പെടുന്നു. അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ വാര്‍ത്താപത്രികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് - Kings, Brahmanas and Temples in Orissa, An Epigraphic study (AD 300-1147) (1994); Ancient Delhi (1999; 2nd edn., 2006; കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു ഗ്രന്ഥം, Mysteries of the Past. Archaeological Sites in India (2002); The Discovery of Ancient India; Early Archaeologists and the Beginnings of Archaeology (2004); Delhi: Ancient History (edited 2006). പ്രൊഫ. സിങ് ദില്ലിയില്‍ വസിച്ച് തന്റെ അദ്ധ്യാപനമനുഷ്ഠിക്കുന്നു. വിവാഹിതയാണ്. രണ്ടു പുത്രന്മാരുണ്ട്.

Upinder Singh is a historian and the former head of the History Department at the University of Delhi. She is also the recipient of the inaugural Infosys Prize in the category of Social Sciences (History).


Books of UPINDER SINGH

PRACHEENA POORVA M...
UPINDER SING...
₹1,299.00 ₹909.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0