Home / Authors
T P Senkumar

ടി.പി. സെന്‍കുമാര്‍
1957 ഒക്‌ടോബര്‍ 6-ന് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കു സമീപമുള്ള 
അമ്പഴക്കാട് ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: പ്രഭാകരന്‍, അമ്മ: ചന്ദ്രമതി. കല്ലൂര്‍ സെന്റ്‌ജോര്‍ജ്ജ് എല്‍.പി.എസ്., സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ വൈന്തല എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ഡോ. ജോണ്‍മത്തായി സെന്റര്‍ എന്നിവിടങ്ങളില്‍ ധനതത്ത്വശാസ്ത്രം ഐച്ഛികമായി ബിരുദവും ബിരുദാനന്തരബിരുദവും. തിരുവനന്തപുരം ലോകോളജില്‍നിന്നും നിയമബിരുദവും നേടി. A Social Economic Study of Road Accidents in Kerala എന്ന വിഷയത്തില്‍ കേരളാ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറല്‍ ബിരുദം. 1981-ല്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസില്‍ പ്രവേശിച്ചു. 1983 മുതല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍. പോലീസ് സേനയിലെ വിവിധ വിഭാഗങ്ങളിലും ഒപ്പം കേരളത്തിലെ വിവിധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെറിറ്റോറിയല്‍ സര്‍വ്വീസിനും ഡിസ്റ്റിങ്ഗ്യൂഷ് സര്‍വ്വീസിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. 14 മാസം കേരളത്തിലെ പോലീസ് മേധാവിയായിരുന്നു. 2017 ജൂണ്‍ 30-ന് വിരമിച്ചു. ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഗവേണിങ് ബോഡി അംഗം.


Books of T P Senkumar

ENTE POLICE JEEVIT...
T P SENKUMAR
₹350.00 ₹262.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0