Home / Authors
SRI M

ശ്രീ എം
ശ്രീ എം തിരുവനന്തപുരത്തു ജനിച്ചു.  പത്തൊമ്പതരവയസ്സില്‍ അപരിചിതനായ ഒരു സന്ന്യാസിയില്‍ ആകൃഷ്ടനായും ഹിമാലയയാത്രയ്ക്കുള്ള വ്യഗ്രത പിടിച്ചുനിര്‍ത്താനാകാതെയും വീടു വിട്ടിറങ്ങി. ബദരിനാഥക്ഷേത്രത്തിനുമപ്പുറം വ്യാസഗുഹയില്‍വച്ച് അദ്ദേഹം തന്റെ ഗുരുനാഥനെ കണ്ടെത്തി. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം മൂന്നര വര്‍ഷം കഴിച്ചുകൂട്ടി. ഗുരുനാഥന്‍ മഹേശ്വരനാഥബാബാജിയില്‍നിന്നും കിട്ടിയ പാഠങ്ങള്‍ അദ്ദേഹത്തിന്റെ ബോധമനസ്സിനെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. ഗുരുനാഥന്റെ നിര്‍ദ്ദേശാനുസരണം സാമൂഹികപരമായ കടമകള്‍ നിറവേറ്റാ
നായി തിരിച്ചു സാധാരണ ജീവിതത്തിലേക്കു മടങ്ങി. ഒരു സാധാരണക്കാര
നായി ജീവിക്കുകയും ഉപജീവനത്തിനായി ജോലികളിലേര്‍പ്പെടുകയും 
ചെയ്തു. അതേസമയംതന്നെ താന്‍ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ തയ്യാറാകുകയും ചെയ്തു. ഇന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ച് തന്റെ അനുഭവവും അറിവും പങ്കുവയ്ക്കുന്നു. ''ഉള്‍ക്കാമ്പറിയൂ, സിദ്ധാന്തങ്ങള്‍കൊണ്ട് പ്രയോജനമില്ല'' എന്ന് പലപ്പോഴും പറയുന്ന ശ്രീ എം മിക്കവാറും എല്ലാ മതതത്ത്വങ്ങളിലും അവഗാഹമുള്ള ആളാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ശ്രീ എം, സത്സംഗ് ഫൗണ്ടേഷന്  നേതൃത്വം നല്‍കുകയും അധ്യാപകനായി ലളിതജീവിതം നയിക്കുകയും ചെയ്യുന്നു.

www.satsang.foundation.org
e-mail: misterm@gmail.com

പ്രധാന കൃതികള്‍
ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ, ഹൃദയകമലത്തിലെ രത്‌നം-സനാതനധര്‍മ്മത്തിന്റെ ശാശ്വതമൂല്യങ്ങള്‍, ഋഷീശ്വരന്‍മാരുടെ ദിവ്യദര്‍ശനം


Books of SRI M

APPRENTICED TO A H...
SRI M
₹500.00 ₹450.00
GURUSAMAKSHAM - OR...
SRI M
₹380.00 ₹342.00
HRUDAYA KAMALATHIL...
SRI M
₹190.00 ₹170.00
RISHEEASWARANMARUD...
SRI M
₹150.00 ₹135.00
JANMANTHARA YATHRA...
SRI M
₹220.00 ₹198.00
ATHMASAGARAM
SRI M
₹125.00 ₹113.00
ON MEDITATION
SRI M
₹299.00 ₹269.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0