Home / Authors
SISTER JESME

സിസ്റ്റര്‍ ജെസ്മി
തൃശൂര്‍ ചിറക്കേക്കാരന്‍ സി.വി. റാഫേലിന്റെയും കൊച്ചന്നത്തിന്റെയും മകളായി 1956 നവംബര്‍ 6-ാം തീയതി ജനിച്ചു. സെന്റ് ജോസഫ്‌സ് ലാറ്റിന്‍ കോണ്‍വെന്റ് സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സെന്റ് മേരീസ് കോളജ് തൃശൂര്‍, വിമല കോളജ് ചേറൂര്‍, മേഴ്‌സി കോളജ് പാലക്കാട് എന്നീ കോളജുകളിലായി ബി.എ. - എം.എ. ബിരുദങ്ങളും നേടി. 1980-ല്‍ അധ്യാപകജോലിയില്‍ ചേര്‍ന്നു. 1981 ഡിസംബറില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. യു.ജി.സി. സ്‌കോളര്‍ഷിപ്പോടെ എം.ഫില്‍.- പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. വിമല കോളജില്‍ 3 വര്‍ഷം വൈസ് പ്രിന്‍സിപ്പലായും സെന്റ് മേരീസ് കോളജില്‍ 3 വര്‍ഷം പ്രിന്‍സിപ്പലായും ജോലി നിര്‍വഹിച്ചു. 2008 ആഗസ്റ്റ് 31-ന് സി.എം.സി. കോണ്‍ഗ്രിഗേഷനില്‍നിന്നു വിടുതല്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്കി മഠം വിട്ടുപോന്നു. സന്ന്യാസജീവിതം തുടരുന്നു. ഇംഗ്ലിഷില്‍ മൂന്നു കവിതാസമാഹാരങ്ങളും ഒരു പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ആത്മകഥയായ ആമേന്‍ ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  email: srjesme@gmail.com

പ്രധാന കൃതികള്‍
ആത്മകഥ :  ആമേന്‍, വീണ്ടും ആമേന്‍
ലേഖനം : ഞാനും ഒരു സ്ത്രീ, മഴവില്‍ മാനം, ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും
നോവല്‍ : പ്രണയസ്മരണ, പെണ്മയുടെ വഴികള്‍


Books of SISTER JESME

MAZHAVIL MAANAM
SISTER JESME
₹120.00 ₹108.00
NJANUM GAILUM VISU...
SISTER JESME
₹160.00 ₹144.00
PENMAYUTE VAZHIKAL
SISTER JESME
₹210.00 ₹189.00
AMEN : ORU KANYAAS...
SISTER JESME
₹175.00 ₹157.00
NJANUM ORU STHREE
SISTER JESME
₹175.00 ₹158.00
AMEN : AN AUTOBIOG...
SISTER JESME
₹250.00 ₹225.00
PRANAYASMARANA
SISTER JESME
₹95.00 ₹85.00
VEENDUM AMEN
SISTER JESME
₹160.00 ₹144.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0