Home / Authors
O N V KURUP

ഒ.എന്‍.വി. കുറുപ്പ് (1931-2016)
1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും 5 വര്‍ഷം മറ്റു ഗവണ്‍മെന്റ് കോളജുകളിലും അദ്ധ്യാപകനായിരുന്നു. മയില്‍പ്പീലി, അഗ്നിശലഭങ്ങള്‍, അക്ഷരം, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉജ്ജയിനി, സ്വയംവരം, അപരാഹ്നം, വെറുതെ, ക്ഷണികം-പക്ഷേ, സ്‌നേഹിച്ചുതീരാത്തവര്‍, ഈ പുരാതന കിന്നരം, ദിനാന്തം എന്നിവ പ്രധാന കൃതികള്‍. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം (കല്‍ക്കത്ത), സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ്, ഖുറം ജോഷ്വാ സ്മാരക ദേശീയ കവിതാപുരസ്‌കാരം (ഹൈദരാബാദ്) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 200-ല്‍പരം ചലച്ചിത്രങ്ങള്‍ക്കും ഒട്ടേറെ നാടകങ്ങള്‍ക്കും ഗാനരചന നിര്‍വഹിച്ചു. ഗാനരചനയ്ക്ക് 13 തവണ സംസ്ഥാന അവാര്‍ഡും 1989-ല്‍ ദേശീയ അവാര്‍ഡും (ചിത്രം: വൈശാലി). 1998-ല്‍ പത്മശ്രീ ബഹുമതി നല്കി രാഷ്ട്രം ആദരിച്ചു. 1999-ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. 1987-ല്‍ മാസിഡോണിയയിലെ സ്ട്രുഗാ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. കേരള സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2007-ലെ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. 2011-ല്‍ പത്മവിഭൂഷണ്‍ ബഹുമതി. 2016 ഫെബ്രുവരി 13-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കവിത :  ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, അഗ്നിശലഭങ്ങള്‍, അപരാഹ്നം, ഈ പുരാതന കിന്നരം, വെറുതെ, ഒ.എന്‍.വി.യുടെ നാല് കാവ്യസമാഹാരങ്ങള്‍, ഒ.എന്‍.വി.യുടെ കവിതകള്‍: ഒരു ബൃഹദ്‌സമാഹാരം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഉപ്പ്, ക്ഷണികം-പക്ഷേ, അര്‍ദ്ധവിരാമങ്ങള്‍, മൃഗയ, മയില്‍പ്പീലി, ഒരു തുള്ളി വെളിച്ചം-അക്ഷരം, സ്‌നേഹിച്ചുതീരാത്തവര്‍, ഞാനഗ്നി, ദിനാന്തം, The End of the Day, ഒ.എന്‍.വി.യുടെ തിരഞ്ഞെടുത്ത കവിതകള്‍, സുവര്‍ണപുസ്തകം, കടല്‍ശംഖുകള്‍, സൂര്യന്റെ മരണം, അനശ്വരതയിലേക്ക്, ഗാനം, മാണിക്യവീണ, പഠനം, കവിതയിലെ സമാന്തരരേഖകള്‍, പാഥേയം, പുഷ്‌കിന്‍: സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ, കാവ്യകണികകള്‍, തോന്ന്യാക്ഷരങ്ങള്‍, ആത്മഗതങ്ങള്‍
ബാലസാഹിത്യം : വളപ്പൊട്ടുകള്‍
വിവര്‍ത്തനം : കാള്‍മാര്‍ക്‌സിന്റെ കവിതകള്‍
ഓര്‍മ്മ : അരികില്‍ നീയുണ്ടായിരുന്നെങ്കില്‍


Books of O N V KURUP

KADALSAMGHUKAL
O N V KURUP
₹65.00 ₹59.00
UJJAYINI -SPECIAL ...
O N V KURUP
₹195.00 ₹165.00
VALAPPOTTUKAL
O N V KURUP
₹55.00 ₹49.00
SARNGAKAPPAKSHIKAL
O N V KURUP
₹110.00 ₹99.00
SOORYANTE MARANAM
O N V KURUP
₹175.00 ₹158.00
ARIKIL NEE UNDAYIR...
O N V KURUP
₹250.00 ₹225.00
MADHURIKKUM ORMAKA...
O N V KURUP
₹1,400.00 ₹1,199.00
ANASWARATHAYILEKKU
O N V KURUP
₹150.00 ₹135.00
BHAIRAVANTE THUDI
O N V KURUP
₹60.00 ₹54.00
BHOOMIKKU ORU CHAR...
O N V KURUP
₹140.00 ₹126.00
MRUGAYA
O N V KURUP
₹85.00 ₹76.00
NJANAGNI
O N V KURUP
₹60.00 ₹54.00
PUSHKIN SWATHANTHR...
O N V KURUP
₹80.00 ₹72.00
VERUTHE
O N V KURUP
₹80.00 ₹72.00
THONNYAAKSHARANGAL
O N V KURUP
₹25.00 ₹22.00
KARL MARXINTE KAVI...
O N V KURUP
₹45.00 ₹40.00
EE PURATHANA KINNA...
O N V KURUP
₹45.00 ₹40.00
PADHEYAM
O N V KURUP
₹70.00 ₹63.00
UJJAYINI
O N V KURUP
₹200.00 ₹180.00
ARDHAVIRAMANGAL
O N V KURUP
₹60.00 ₹54.00
MANIKYAVEENA O. N....
O N V KURUP
₹395.00 ₹356.00
UPPU
O N V KURUP
₹95.00 ₹85.00
KSHANIKAM PAKSHE
O N V KURUP
₹40.00 ₹36.00
APARAHNAM
O N V KURUP
₹100.00 ₹90.00
VERUTHE
O N V KURUP
₹60.00 ₹54.00
DINANTHAM
O N V KURUP
₹70.00 ₹63.00
O N V YUDE KAVITHK...
O N V KURUP
₹1,750.00 ₹1,575.00
AGNISALABHANGAL
O N V KURUP
₹90.00 ₹81.00
SNEHICHU THEERATHA...
O N V KURUP
₹80.00 ₹72.00
SWAYAMVARAM
O N V KURUP
₹140.00 ₹126.00
MAYILPPEELI
O N V KURUP
₹70.00 ₹63.00
ORU THULLI VELICHA...
O N V KURUP
₹70.00 ₹63.00
THE END OF THE DAY
O N V KURUP
₹100.00 ₹90.00
O N V YUTE THIRANJ...
O N V KURUP
₹275.00 ₹247.00
ATMAGATHANGAL
O N V KURUP
₹60.00 ₹54.00
PUNARAPI
O N V KURUP
₹100.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0