Home / Authors
MARIO PUZO

മാരിയോ പുസോ (1920-1999)
പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനും. 1920 ഒക്ടോബര്‍ 5-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ബിരുദപഠനത്തിനുശേഷം അമേരിക്കന്‍ വ്യോമസേനയില്‍ അംഗമാകുകയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1955-ല്‍ ആദ്യനോവലായ ദ് ഡാര്‍ക്ക് അരീന (The Dark Arena) പ്രസിദ്ധീകരിച്ചു. 1950-കളില്‍ വിവിധ മാസികകളുടെ എഡിറ്ററായി ജോലിനോക്കി. ആദ്യം പല പ്രസാധകരും നിരസിച്ചെങ്കിലും 1969-ല്‍ ജി. ബി. പുട്‌നം എന്ന പ്രസാധകര്‍ ദ് ഗോഡ് ഫാദര്‍ പുറത്തിറക്കി. അതോടെ മാരിയോ പുസോ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. നിരവധി മാസക്കാലം ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ദ് ഗോഡ്ഫാദര്‍ ഇടംപിടിച്ചു. താമസിയാതെ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള നോവലിനെ സിനിമയാക്കി. മാരിയോ പുസോ ആയിരുന്നു തിരക്കഥാകൃത്ത്. മാര്‍ലിന്‍ ബ്രാന്‍ഡോയുടെ അവിസ്മരണീയമായ നടനവൈഭവം നിറഞ്ഞാടിയ സിനിമ മികച്ച ചിത്രത്തിനും തിരക്കഥാകൃത്തിനും നടനുമുള്ള ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടി. കൂടാതെ അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും ഒരു ഗ്രാമി അവാര്‍ഡും സിനിമ കരസ്ഥമാക്കി. സിനിമയുടെ രണ്ടാംഭാഗം ആറ് ഓസ്‌കാറുകളാണ് നേടിയത്. മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരം രണ്ടാംതവണയും മാരിയോ പുസോയെ തേടിയെത്തി. തുടര്‍ന്ന് പ്രസിദ്ധീകരിക്കപ്പെട്ട Fools Die (1978), The Sicilian (1984), The Last Don (1996) എന്നീ നോവലുകളും മികച്ച വില്പന നേടി. 1999 ജൂലൈ 2-ന് ഹൃദയാഘാതത്താല്‍ മാരിയോ പുസോ അന്തരിച്ചു. തന്റെ അവസാന നോവലായ Omerta (2000) പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പാതി പൂര്‍ത്തിയായിരുന്ന The Family (2001) എന്ന നോവല്‍ മാരിയോയുടെ ദീര്‍ഘകാല വനിതാസുഹൃത്തായിരുന്ന കാരള്‍ ജിനോ പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിച്ചു.


Books of MARIO PUZO

GODFATHER
MARIO PUZO
₹525.00 ₹472.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0