Home / Authors
M SUKUMARAN

എം സുകുമാരന്‍ (1943-2018)
1943-ല്‍ പാലക്കാട് ചിറ്റൂരില്‍ ജനിച്ചു. അച്ഛന്‍: നാരായണ മന്നാടിയാര്‍. അമ്മ: മീനാക്ഷിയമ്മ. 1963-ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായി. 1974-ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. പാറ, അഴിമുഖം, ശുദ്ധവായു, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്രഗാഥ, വഞ്ചിക്കുന്നംപതി, പിതൃതര്‍പ്പണം എന്നിവയാണ് മറ്റ് കൃതികള്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976-ലും ജനിതകത്തിന് 1997-ലും സമഗ്രസംഭാവനയ്ക്ക് 2004-ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. പിതൃതര്‍പ്പണത്തിന് 1992-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ സ്മാരക പുരസ്‌കാരം, 2004-ലെ യു.പി. ജയരാജ് സ്മാരക അവാര്‍ഡ്. സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്തുവര്‍ക്കി, സി.വി. കുഞ്ഞുരാമന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ 2008 ലും 2016 ലും. മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981-ല്‍ ശേഷക്രിയയ്ക്കും 1995-ല്‍ കഴകത്തിനും. പിതൃതര്‍പ്പണത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 2003-ലെ മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'മാര്‍ഗ്ഗം'. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 'ചുവന്ന ചിഹ്നങ്ങള്‍' എന്ന നോവെല്ലാസമാഹാരത്തിനു ലഭിച്ചു. 2018 മാര്‍ച്ച് 16- ന് നിര്യാതനായി.

പ്രധാന കൃതികള്‍
നോവല്‍
ജനിതകം, അസുരസങ്കീര്‍ത്തനം, ശേഷക്രിയ, ചുവന്ന ചിഹ്നങ്ങള്‍
കഥ
എം. സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണ്ണം, കഥകള്‍-എം. സുകുമാരന്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ഉഷ്ണഭൂമി


Books of M SUKUMARAN

SESHAKRIYA
M SUKUMARAN
₹70.00 ₹63.00
CHUVANNA CHIHNANGA...
M SUKUMARAN
₹125.00 ₹112.00
KATHAKAL - SUKUMAR...
M SUKUMARAN
₹160.00 ₹144.00
ENTE PRIYAPPETTA K...
M SUKUMARAN
₹65.00 ₹58.00
ENTE PRIYAPETTA KA...
M SUKUMARAN
₹95.00 ₹86.00
M SUKUMARNATE KATH...
M SUKUMARAN
₹250.00 ₹225.00
USHNABHOOMI
M SUKUMARAN
₹340.00 ₹306.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0