Home / Authors
LALITHAMBIKA ANTHARJANAM

ലളിതാംബിക അന്തര്‍ജനം (1909-1987)
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് 1909 മാര്‍ച്ച് 30-ന് ജനിച്ചു. അച്ഛന്‍: ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന കോട്ടവട്ടത്ത് ഇല്ലത്ത് കെ. ദാമോദരന്‍പോറ്റി. അമ്മ: നങ്ങയ്യ അന്തര്‍ജനം. വീട്ടിലിരുന്ന് ഗുരുക്കന്മാരുടെ അടുത്തുനിന്ന് സംസ്‌കൃതവും മലയാളവും പഠിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. ആദ്യത്തെ ചെറുകഥ 'മലയാളരാജ്യ'ത്തില്‍ പ്രസിദ്ധപ്പെടുത്തിയ യാത്രാവസാനം. 1927-ല്‍ മീനച്ചില്‍ താലൂക്കില്‍ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍ നമ്പൂതിരി വിവാഹം കഴിച്ചു. പ്രശസ്ത കഥാകൃത്ത് പരേതനായ എന്‍. മോഹനന്‍ ഉള്‍പ്പെടെ ഏഴു മക്കള്‍. തിരുവിതാംകൂര്‍ ഭാഗത്ത് നമ്പൂതിരിസമുദായത്തില്‍ നടന്ന പരിഷ്‌കരണപരിപാടികളില്‍ ആദ്യകാലത്ത് അന്തര്‍ജനം പങ്കെടുത്തിരുന്നു. 1973-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സീത മുതല്‍ സത്യവതി വരെ) ലഭിച്ചു. അഗ്നിസാക്ഷി എന്ന ഏക നോവലിന് 1977-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ സമ്മാനം, ആദ്യത്തെ വയലാര്‍ അവാര്‍ഡ്. 1987 ഫെബ്രുവരി ആറിന് അന്തരിച്ചു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കഥ: മാണിക്യനും മറ്റ് പ്രധാന കഥകളും, ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണ്ണം
നോവല്‍: അഗ്നിസാക്ഷി
ബാലസാഹിത്യം: ഗോസായി പറഞ്ഞ കഥ, തേന്‍തുള്ളികള്‍
ആത്മകഥ: ആത്മകഥയ്ക്ക് ഒരാമുഖം
പഠനം: സീത മുതല്‍ സത്യവതി വരെ


Books of LALITHAMBIKA ANTHARJANAM

MANIKKANUM MATTU P...
LALITHAMBIKA...
₹100.00 ₹90.00
SITA MUTHAL SATYAV...
LALITHAMBIKA...
₹55.00 ₹50.00
AGNISAAKSHI
LALITHAMBIKA...
₹70.00 ₹63.00
LALITHAMBIKA ANTHA...
LALITHAMBIKA...
₹699.00 ₹629.00
AGNISAKSHI
LALITHAMBIKA...
₹100.00 ₹90.00
KUNJOMANA
LALITHAMBIKA...
₹30.00 ₹27.00
KUTTIKALUDE AASAN
LALITHAMBIKA...
₹30.00 ₹27.00
AATHMAKATHAYKKU OR...
LALITHAMBIKA...
₹125.00 ₹112.00
SEETHAMUTHAL SATHY...
LALITHAMBIKA...
₹60.00 ₹53.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0