Home / Authors
DR SHORNUR KARTHIKEYAN

ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
ഷൊര്‍ണൂരിലെ 'പുഷ്പഗിരി'യില്‍ 1924-ല്‍ ജനനം. ചെറുതുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പാലക്കാട് വിക്‌ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1985-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗവേഷണ ബിരുദം. 1966-ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ അധ്യാപകന്‍. 1981-മുതല്‍ മലയാളവകുപ്പ് മേധാവി. 1992-ല്‍ കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പാള്‍. തുടര്‍ന്ന് കുന്നംകുളം ശ്രീവിവേകാനന്ദ കോളജ് പ്രിന്‍സിപ്പാള്‍. 1994-ല്‍ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും പിന്നീട് പാലക്കാട്, തൃശൂര്‍ കേന്ദ്രങ്ങളില്‍ ഡയറക്ടറുമായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ വകുപ്പുകളില്‍ നിരവധി അക്കാദമിക് പദവികള്‍ വഹിച്ചിട്ടുണ്ട്. പല സാഹിത്യ-സാംസ്‌കാരിക സംഘടനകളുടെയും സജീവപ്രവര്‍ത്തകനും സാരഥിയുമായി. കവിത, നിരൂപണം, പഠനം, ഭാഷാശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലായി മുപ്പതിലേറെ കൃതികള്‍. പത്‌നി: സിവില്‍ സര്‍ജനായ വി. രാജമ്മ. വിലാസം: ശ്രുതി, അയ്യന്തോള്‍, തൃശൂര്‍.
 

പ്രധാന കൃതികള്‍

തിരുപ്പുറപ്പാട്
ആചാരവിജ്ഞാനകോശം
തായ്‌ലന്റിന്റെ തനിനിറം


Books of DR SHORNUR KARTHIKEYAN

THIRUPPURAPPADU
DR SHORNUR K...
₹115.00 ₹103.00
AACHARAVIJNANAKOSH...
DR SHORNUR K...
₹800.00 ₹720.00
THAYLANDINTE THANI...
DR SHORNUR K...
₹100.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0