Home / Authors
BHAGYALAKSHMI

ഭാഗ്യലക്ഷ്മി
1962 നവംബര്‍ 1-ന് പൂവാട്ട് കുമാരന്‍നായരുടെയും ഭാര്‍ഗ്ഗവിഅമ്മയുടെയും മകളായി കോഴിക്കോട്ട് ജനനം. കുട്ടിക്കാലത്ത് അച്ഛനും അമ്മയും നഷ്ടപ്പെട്ടശേഷം വല്യമ്മയുടെകൂടെ മദിരാശിയില്‍ താമസവും പഠനവും. പ്രേംനസീറിന്റെ കൂടെ ഡബ്ബു ചെയ്തുകൊണ്ട് പതിനൊന്നാം വയസ്സില്‍ ഡബ്ബിങ് ലോകത്തു പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികമായി മലയാളസിനിമയിലെ സജീവസാന്നിധ്യം. മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ചലച്ചിത്രങ്ങളിലായി നൂറ്റിയെഴുപതിലധികം നായികമാര്‍ക്ക് ശബ്ദം നല്കി. കേരള ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ആദ്യ അവാര്‍ഡുള്‍പ്പെടെ മൂന്നു തവണ അവാര്‍ഡ് കരസ്ഥമാക്കി. 2003 മുതല്‍ 2005 വരെ മാക്ടയുടെ ഡബ്ബിങ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. 2005 മുതല്‍ 2010 വരെ ഫെഫ്ക ഡബ്ബിങ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. 2003 മുതല്‍ 2010 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ജനറല്‍ കൗണ്‍സില്‍ മെമ്പറായിരുന്നു. നിലവില്‍ ഫെഫ്ക ഡബ്ബിങ് യൂണിയന്റെ വൈസ് പ്രസിഡന്റും ഫെഫ്ക യൂണിയന്റെ ജോയിന്റ് സെക്രട്ടറിയും. ആത്മകഥയായ സ്വരഭേദങ്ങള്‍ 2013-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. E‑mail: blakshmi.2001@gmail.com


Books of BHAGYALAKSHMI

SWARABHEDHANGAL
BHAGYALAKSHM...
₹270.00 ₹243.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0