Home / Authors
ALEXANDER JACOB IPS

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്
1955 മെയ് 25-ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ അധ്യാപകരായ പി.ടി. ജേക്കബിന്റെയും മറിയാമ്മ ജേക്കബിന്റെയും മകനായി ജനിച്ചു. രസതന്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് ഇംഗ്ലിഷ്, ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ഇംഗ്ലിഷ് സാഹിത്യത്തില്‍ ഡോക്ടറല്‍ ബിരുദവും നേടി. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായും അതിനുശേഷം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായും ജോലി ചെയ്തു. 1982 മുതല്‍ ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍. കേരള പൊലീസില്‍നിന്ന് ഡി.ജി.പി.യായി വിരമിച്ചു. 2004-ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2011-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലും ലഭിച്ചിട്ടുണ്ട്. ജയില്‍ റിഫോം കമ്മിഷന്‍ ചെയര്‍മാന്‍, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് പൊലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ നോഡല്‍ ഓഫീസര്‍, ഓള്‍ഡ് ഏജ്‌ഹോം കമ്മീഷന്‍ അഗം തുടങ്ങി ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
വ്യത്യസ്തരാകാന്‍, മറക്കാതിരിക്കാന്‍; ബുദ്ധിയുള്ളവരാകാന്‍


Books of ALEXANDER JACOB IPS

MARAKKATHIRIKKAN B...
ALEXANDER JA...
₹160.00 ₹144.00
VYATHYASTHARAAKAAN
ALEXANDER JA...
₹150.00 ₹135.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0