Home / Authors
ADOOR GOPALAKRISHNAN

അടൂര്‍ ഗോപാലകൃഷ്ണന്‍
1941-ല്‍ മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടെയും പള്ളിപ്പാട് മാധവനുണ്ണിത്താന്റെയും ഏഴു മക്കളില്‍ ആറാമനായി അടൂരില്‍ ജനിച്ചു.  ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൊതുഭരണം, ധനതത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങള്‍ ഐച്ഛികമായെടുത്ത് ബിരുദം. നാഷണല്‍ സാംപിള്‍ സര്‍വേയിലെ ഒന്നരക്കൊല്ലത്തെ ഇന്‍വെസ്റ്റിഗേറ്റര്‍ ഉദ്യോഗം ഉപേക്ഷിച്ച് 1962-ല്‍ പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍   ചേര്‍ന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദാനന്തര ഡിപ്ലോമകള്‍ സമ്പാദിച്ചു. പതിനൊന്നു കഥാചിത്രങ്ങളും മുപ്പതിലേറെ ഹ്രസ്വചിത്രങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സ്വയംവരം ആദ്യചിത്രം. ഒന്നൊഴികെ എല്ലാ കഥാചിത്രങ്ങള്‍ക്കും ദേശീയബഹുമതി ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ അന്തര്‍ദ്ദേശീയമേളകളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ഏറ്റവും മൗലികവും ഭാവനാത്മകവുമായ' ചിത്രത്തിനുള്ള ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് (1982), മികച്ച സിനിമയ്ക്കുള്ള അന്തര്‍ദ്ദേശീയ നിരൂപകസംഘടനയുടെ പുരസ്‌കാരം (ഫിപ്രെസ്‌കി പ്രൈസ്) തുടര്‍ച്ചയായി ആറു തവണ, പത്മശ്രീ ബഹുമതി (1983), മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി (1984), ഫ്രഞ്ച് ഗവണ്മെന്റിന്റെ കലാസാംസ്‌കാരിക രംഗത്തെ ഉന്നത ബഹുമതിയായ 'കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' (2004), ദാദാ ഫാല്‍ക്കേ അവാര്‍ഡ് (2005), പത്മവിഭൂഷന്‍ (2006), എം.ജി.യൂണിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് ബിരുദം (2006), കേരളാ യൂണിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് (2010). നാല് സിനിമാഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. (സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമാസാഹിത്യം ജീവിതം, സിനിമ സംസ്‌കാരം.)

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
തിരക്കഥ: മുഖാമുഖം, ഒരു പെണ്ണും ര്യുാണും, നാല് പെണ്ണുങ്ങള്‍, നിഴല്‍ക്കുത്ത്, സ്വയംവരം, അനന്തരം, അടൂര്‍ ഗോപാലകൃഷ്ണന്റെ പതിനൊന്ന് തിരക്കഥകള്‍


Books of ADOOR GOPALAKRISHNAN

MATHILUKAL
ADOOR GOPALA...
₹50.00 ₹45.00
VIDHEYAN
ADOOR GOPALA...
₹70.00 ₹63.00
NAALU PENNUNGAL
ADOOR GOPALA...
₹70.00 ₹63.00
ORU PENNUM RANDANU...
ADOOR GOPALA...
₹70.00 ₹63.00
NIZHALKUTHU
ADOOR GOPALA...
₹70.00 ₹63.00
SWAYAMVARAM
ADOOR GOPALA...
₹90.00 ₹81.00
ANANTHARAM
ADOOR GOPALA...
₹90.00 ₹45.00
ADOOR GOPALAKRISHN...
ADOOR GOPALA...
₹750.00 ₹675.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0