Home / Authors
THICH NHAT HANH

തിക് നാറ്റ് ഹാന്‍ 
സെന്‍ഗുരു, കവി, സമാധാനപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നാല്പതു വര്‍ഷത്തോളമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസി. ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ട ഗ്രാമങ്ങളുടെയും യുദ്ധമേഖലകളില്‍നിന്നു പലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെയും പുനരധിവാസത്തിനായി അദ്ദേഹം സ്‌കൂള്‍ ഓഫ് യൂത്ത് ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (ചെറു സമാധാനസേന) സ്ഥാപിച്ച് സാമൂഹികപ്രവര്‍ത്തനം ആരംഭിച്ചു. വാന്‍ ഹാന്‍ ബുദ്ധസര്‍വ്വകലാശാല, ലാബോയ് പ്രസ്സ് (Tiep Hien), പരസ്പരാശ്രിതസമൂഹം തുടങ്ങിയവയും സ്ഥാപിച്ചു. നിശ്ശബ്ദരാക്കപ്പെട്ട എല്ലാ മതവിഭാഗത്തിലുംപെട്ട വിയറ്റ്‌നാമികളുടെ പ്രതിനിധിയായി ഫെല്ലോഷിപ്പ് ഓഫ് റികണ്‍സിലിയേഷന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയും യൂറോപ്പും സന്ദര്‍ശിച്ചു. 1977-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് തിക് നാറ്റ് ഹാനിന്റെ പേര് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ശിപാര്‍ശ ചെയ്തു. പര്യടനത്തെത്തുടര്‍ന്ന് വിയറ്റ്‌നാമിലേക്ക് മടങ്ങാന്‍ കഴിയാതെവന്ന അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടി. പാരീസില്‍ നടന്ന ബുദ്ധിസ്റ്റ് സമാധാന ചര്‍ച്ചകള്‍ക്കുള്ള വിയറ്റ്‌നാം ബുദ്ധിസ്റ്റ് പ്രതിനിധിസംഘത്തിന്റെ ചെയര്‍മാനായി. ഇപ്പോള്‍ പാരീസിലുള്ള 'പ്ലംവില്ലേജില്‍' സമാനമനസ്‌കരുടെ ഒരു സമൂഹം സൃഷ്ടിച്ച് അദ്ധ്യാപനം, എഴുത്ത്, പൂന്തോട്ടനിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധിച്ചും ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സഹായിച്ചും കഴിയുന്നു.

പ്രധാന കൃതികള്‍
ഓരോ ചുവടും  ശാന്തി
സ്‌നേഹഭാഷണം എന്ന കല


Books of THICH NHAT HANH

BRAHMACHARI(NI)
THICH NHAT H...
₹90.00 ₹81.00
SNEHABHASHANAM ENN...
THICH NHAT H...
₹130.00 ₹117.00
ORO CHUVADUM SANTH...
THICH NHAT H...
₹80.00 ₹72.00
EE NIMISHAM SUNDAR...
THICH NHAT H...
₹120.00 ₹108.00
ORO SWASAVUM SANTH...
THICH NHAT H...
₹170.00 ₹153.00
SAMADHANAM ENNAL
THICH NHAT H...
₹120.00 ₹108.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0