Home / Authors
RAHIM C

സി. റഹിം
1968-ല്‍ ആലപ്പുഴ ജില്ലയിലെ നൂറനാട്ട് നെടിയത്ത് വീട്ടില്‍ ജനിച്ചു. അച്ഛന്‍ ചെല്ലപ്പന്‍ റാവുത്തര്‍. അമ്മ മുഹമ്മദ് അമ്മാള്‍. ഇന്ത്യാറിവ്യൂ മാഗസിന്‍, മാധ്യമം ദിനപത്രം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്തു. തൈക്കാവിലെ ഉറുമ്പുകള്‍, കായിത, തൈക്കാവിലെ പുരാണം, ഗച്ഛാമി, ഭൂമിയിലെ ചെറിയ ജീവികളുടെ ശബ്ദങ്ങള്‍ (നോവലുകള്‍), നാട്ടുമാമ്പഴം, ബേര്‍ഡ്‌സ് ദാറ്റ് കെയിം ഇന്‍ സര്‍ച്ച് ഓഫ് മി (ഇംഗ്ലീഷ്) വീട്ടുവളപ്പിലെ പക്ഷികള്‍, കുട്ടികളും കിളികളും, ദക്ഷിണേന്ത്യയിലെ പക്ഷികള്‍, നമ്മുടെ വന്യജീവികള്‍, പുഴവെറും ജലമല്ല, എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1987-ല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമശ്രീ എന്ന സംഘടന സ്ഥാപിച്ചു. 2008-ല്‍ സംവിധാനത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ടെലിവിഷന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് 'കിളിവാതിലി'ന് ലഭിച്ചു. 2011-ല്‍ 'ലോസ്റ്റ് വുഡ്‌സ്' എന്ന ഡോക്യുമെന്ററി സയന്‍സ് ആന്റ് എണ്‍വയണ്‍മെന്റ് വിഭാഗത്തില്‍ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടി. 2009, 2010, 2012 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല ഡോക്യുമെന്ററി സംവിധായകനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ്' ദിനപത്രത്തിന്റെ തിരുവനന്തപുരത്തെ ന്യൂസ് കോ ഓര്‍ഡിനേറ്റര്‍.


Books of RAHIM C

PRAKASATHINTE PARV...
RAHIM C
₹160.00 ₹144.00
VEETTUVALAPPILE PA...
RAHIM C
₹75.00 ₹68.00
KUTTIKALUM KILIKAL...
RAHIM C
₹38.00 ₹34.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0